പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍
1279353
Monday, March 20, 2023 10:22 PM IST
ബന്തടുക്ക: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. മലാംകുണ്ടിലെ ഹോട്ടല്‍ ജീവനക്കാരന് ബാബു-സുജാത ദമ്പതികളുടെ മകളും ബന്തടുക്ക ജിഎച്ച്എസ്എസിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയുമായ സുരണ്യ ബാബു (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കാണപ്പെട്ടത്.
സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ജനല്‍ കര്ട്ടന് ഇടാനുപയോഗിച്ച നേരിയ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി സംശയമുള്ളതിനെത്തുടര്ന്ന് ബേഡകം പോലീസ് വീട് പൂട്ടി സീല്‍ ചെയ്തു. ഫോറന്‍സിക് പരിശോധനയും പോസ്റ്റുമോര്‍ട്ടവും ഇന്നു നടക്കും. സഹോദരി: സുരഭി.