വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണി​ക്കും: കേ​ന്ദ്ര സ​ഹ​മ​ന്ത്രി
Tuesday, March 21, 2023 12:51 AM IST
തൃ​ക്ക​രി​പ്പൂ​ര്‍:​ വ​ലി​യ​പ​റ​മ്പി​ന്‍റെ​യും ബേ​ക്ക​ലി​ന്‍റെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ദേ​ശ-​ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ര്‍​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി ശ്രീ​പ​ദ് യ​ശോ നാ​യ്ക് പ​റ​ഞ്ഞു. തൃ​ക്ക​രി​പ്പൂ​ര്‍ ത​ങ്ക​യം ഉ​ത്ത​മ​ന്തി​ല്‍ ക്ഷേ​ത്ര​പാ​ല​ക ക്ഷേ​ത്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.
തീ​ര്‍​ഥാ​ട​ന ടൂ​റി​സ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി 2014-15 വ​ര്‍​ഷ​ത്തി​ല്‍ ആ​രം​ഭി​ച്ച "പ്ര​സാ​ദ്' പ​ദ്ധ​തി​യി​ല്‍ ഇ​ന്ത്യ​യി​ലെ തീ​ര്‍​ഥാ​ട​ന പു​ന​രു​ജ്ജീ​വ​നം ആ​ത്മീ​യ വ​ര്‍​ധ​ന​വ് ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ അ​നു​കൂ​ല ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്വ​ദേ​ശ് ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. കേ​ന്ദ്ര​ത്തി​ന് നേ​രി​ട്ട് ഇ​ട​പെ​ടാ​ന്‍ ക​ഴി​യാ​ത്ത ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ​ദ​മാ​യ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.