എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആര്‍ഡി ഓഫീസ് മാര്‍ച്ച് നടത്തി
1280173
Thursday, March 23, 2023 12:53 AM IST
കാഞ്ഞങ്ങാട്: ദുരിതബാധിതരുടെ സൗജന്യ ചികിത്സയും മരുന്നും നിര്ത്തിവയ്ക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ആര്‍ഡി ഓഫീസ് മാര്‍ച്ച് നടത്തി. ഡോ. അജയകുമാര്‍ കോടോത്ത് ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷസര്‍ക്കാര്‍ അശരണരുടെ കണ്ണീരൊപ്പുന്നതിനു പകരം അവരെ തെരുവിലേക്കിറക്കുന്ന സമീപനമല്ല വേണ്ടതെന്നും ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുനീസ അമ്പലത്തറ, രാജന് കയ്യൂര്‍, ശിവകുമാര്‍ എന്മകജെ, പവിത്രന് തോയമ്മല്‍, ഫറീന കോട്ടപ്പുറം, പി.യു. കുഞ്ഞികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.