കെസിഇഎഫ് വനിതാ ഫോറം കണ്വീനര്ക്കെതിരേ നടപടി
1280469
Friday, March 24, 2023 12:55 AM IST
കാഞ്ഞങ്ങാട്: കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വനിതാ ഫോറം കണ്‍വീനര്‍ പി. ശോഭയെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ താലൂക്ക് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
കാഞ്ഞങ്ങാട് അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ അകമഴിഞ്ഞ് സഹായിച്ചത് ശോഭയാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും കുറ്റപ്പെടുത്തി. സംഘം ഇടതുപക്ഷത്തിന്റെ കൈയില്‍ എത്താതിരിക്കാന്‍ പരിശ്രമിച്ച കെസിഇഎഫിന്റെ മെംബര്‍മാരെ യോഗം അനുമോദിച്ചു.
താലൂക്ക് പ്രസിഡന് ശശാങ്കന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വിനോദ്, പുരുഷോത്തമന് ഉദുമ, കെ.എം. ഉണ്ണി, ജില്ലാ ട്രഷറര്‍ സുജിത്ത് പുതുക്കൈ എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ശിവന് എറുവാട്ട് സ്വാഗതവും കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സിന്ധു അനില്‍ നന്ദിയും പറഞ്ഞു.