വനാതിര്‍ത്തിയില്‍ മനുഷ്യവേലി തീര്‍ത്ത് കെസിവൈഎം പ്രവര്‍ത്തകര്‍
1283451
Sunday, April 2, 2023 1:02 AM IST
പാലാവയല്: വര്‍ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിനെതിരെ കെസിവൈഎം പാലാവയല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളക്കല്ലിലെ വനാതിര്‍ത്തിയില്‍ മനുഷ്യവേലി തീര്‍ത്ത് പ്രതിഷേധിച്ചു. ഈ ഭാഗത്ത് നേരത്തേയുണ്ടായിരുന്ന ആന പ്രതിരോധവേലി പ്രവര്‍ത്തനരഹിതമായിട്ട് കാലങ്ങളായി. ഇതുമൂലം ആനകളുള്‍പ്പെടെ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമെത്തുന്ന സാഹചര്യമാണ്. അടിയന്തിരമായി വേലി പുന:സ്ഥാപിച്ച് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു.
ഫാ. ജെറിന് പന്തലൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം മേഖല പ്രസിഡന്റ് എമില്‍ നെല്ലംകുഴിയില്‍, യൂണിറ്റ് സെക്രട്ടറി വര്‍ഗീസ് മുതലക്കുഴി, ജിയോ ജോണ്‍, ജിയോ ജോര്‍ജ്, അരുണ്‍, മാത്യു, ഷിബില്‍, അഖില്‍, അക്ഷയ് എന്നിവര്‍ നേതൃത്വം നല്കി.