എട്ടുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അറസ്റ്റില്‍
1298887
Wednesday, May 31, 2023 5:23 AM IST
കാഞ്ഞങ്ങാട്: എട്ടുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കാസര്‍ഗോഡ് തളങ്കര പട്ടേല്‍റോഡിലെ മുഹമ്മദ് ഷാഫി (45) അറസ്റ്റിൽ.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെയും ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന്റെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനു സമീപം പോലീസ് മുഹമ്മദ് ഷാഫി ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എട്ടു ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥരായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.