റോ​പ്പ് പു​ള്‍ അ​പ്പ്: സെ​ബാ​സ്റ്റ്യ​ന് ലോ​ക റി​ക്കാ​ര്‍​ഡ്
Friday, June 9, 2023 1:11 AM IST
കു​ന്നും​കൈ: റോ​പ്പ് പു​ള്‍ അ​പ്പി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡ് നേ​ട്ട​വു​മാ​യി കു​ന്നും​കൈ പാ​ല​ക്കു​ന്ന് സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് മ​ന​യാ​നി​ക്ക​ൽ. 30 സെ​ക്ക​ന്‍​ഡി​ല്‍ 21 റോ​പ്പ് പു​ള്‍ അ​പ്പ് എ​ടു​ത്താ​ണ് ഈ 24​കാ​ര​ന്‍ വേ​ള്‍​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടി​യ​ത്.
ഫി​റ്റ്‌​ന​സ് ആ​ന്‍​ഡ് മ​ള്‍​ട്ടി ജിം ​പ​രി​ശീ​ല​ക​നാ​യ പി.​പി.​ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ജി​മ്മി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ക​യാ​ണ്.
ഫി​റ്റ്‌​ന​സി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത ക​മ്പ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​ലോ​ക റി​ക്കാ​ര്‍​ഡ് നേ​ടാ​ന്‍ സ​ഹാ​യി​ച്ച​ത്.
നി​ല​വി​ല്‍ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ല്‍ അ​ദ്ദേ​ഹം ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.