മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ ടെറസില്‍നിന്നു വീണുമരിച്ചു
1301607
Saturday, June 10, 2023 9:53 PM IST
മഞ്ചേശ്വരം: വീടിന്റെ ടെറസിന് മുകളില്‍ നിന്ന് മരക്കൊമ്പ് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് വീണ് ഗൃഹനാഥന് മരിച്ചു. കൊപ്പള പാവൂരിലെ മുഹമ്മദ് (63) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
വീടിന്റെ ഒന്നാം നിലയിലേക്ക് പടര്‍ന്ന മരക്കൊമ്പ് വെട്ടി മാറ്റാനുള്ള ശ്രമത്തിനിടെ കൊമ്പൊടിഞ്ഞ് വീഴുകയും അതിനിടെ കാല്‍വഴുതി വീണ മുഹമ്മദിന്റെ തല താഴെയുണ്ടായിരുന്ന കല്ലില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ മംഗളുരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: നഫീസ. മക്കൾ: ഹര്‍ഷാദ്, അനീസ, ആയിഷ.