ട്രഷറി നിയന്ത്രണം: കരാറുകാര്‍ പ്രതിസന്ധിയില്‍
1338459
Tuesday, September 26, 2023 1:30 AM IST
കാസര്‍ഗോഡ്: പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ ബില്ലുകള്‍ ട്രഷറി നിയന്ത്രണം ഇല്ലാതെ കരാറുകാര്‍ക്ക് യഥാസമയം നല്‍കണമെന്നും കരാറുകാരോട് സര്‍ക്കാര്‍ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും പ്രവൃത്തി പൂര്‍ത്തീകരിച്ച് ബില്ലുകള്‍ ലഭിക്കുന്നതിന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഓണത്തിന് ഒരു രൂപ പോലും ട്രഷറികളില്‍ നിന്ന് കറാറുകാര്‍ക്ക് മാറികിട്ടിയില്ല. ഒരു പ്രവൃത്തി ഏറ്റെടുത്ത് യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വലിയ തോതില്‍ ഫൈന്‍ ഈടാക്കുന്നതിനാല്‍ എഗ്രിമെന്റ് കാലാവധിക്കുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നു.
അതുകൊണ്ട് തന്നെ വലിയൊരു ശതമാനം തുകയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പയെടുത്താണ് നിര്‍വഹിക്കുന്നത്. ആയതിനാല്‍ ബില്ല് യഥാസമയം ലഭിച്ചില്ലെങ്കില്‍ വലിയ തോതിലുള്ള നഷ്ടം കരാറുകാര്‍ക്ക് സംഭവിക്കുന്നു.
കൂടാതെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് 2018 ഡിഎസ്ആര്‍ നിരക്ക് പ്രകാരമാണ് അഞ്ചുവര്‍ഷം കഴിഞ്ഞും നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിനിടയില്‍ മെറ്റീരിയലിന്റെ വില വലിയ തോതില്‍ വര്‍ധിച്ചു.
ഇതിന്റെയെല്ലാം ഫലമായി ഗവ.കരാറുകാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ഇതിനിടയില്‍ ട്രഷറി നിയന്ത്രണം കൂടി വരുമ്പോള്‍ സംബന്ധിച്ചിടത്തോളം തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണുള്ളതെന്നും കരാറുകാര്‍ പറഞ്ഞു.