വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ​ത​ല​ത്ത​ിൽ‍ ത​ന്നെ അ​നു​മ​തി ന​ല്കാ​നു​ള്ള നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ല്‍: മ​ന്ത്രി കേ​ളു
Saturday, September 7, 2024 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല​ത്തി​ലു​ള്ള വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ന​ല്കു​ന്ന​തി​ന് ജി​ല്ലാ​ത​ല​ത്തി​ല്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, പി​ന്നോ​ക്ക ക്ഷേ​മ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ഒ​രു കോ​ടി രൂ​പ വ​രെ​യു​ള്ള പ്രോ​ജ​ക്ടു​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്‌ട​ര്‍ ത​ല​ത്തി​ല്‍ അ​നു​മ​തി ന​ല്കു​ന്ന​തി​ന് നി​ര്‍​ദേ​ശം പ​രി​ശോ​ധി​ക്കും.

സാ​ങ്കേ​തി​ക അ​നു​മ​തി ന​ല്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​ട​ങ്ങു​ന്ന ഒ​രു വി​ദ​ഗ്ധ​സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​നും നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി​യും രേ​ഖ​യും ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു