കൊട്ടോടി: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാർ പഞ്ചായത്ത് ജിഎച്ച്ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജോസ് പുതുശേരിക്കാലായിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർമാരായ കൃഷ്ണകുമാർ, വനജ ഐത്തു, ബി. അബ്ദുള്ള, വയോജന സംഘ സെക്രട്ടറി തോമസ് എന്നിവർ പ്രസംഗിച്ചു. ജിഎച്ച്ഡി രാജപുരം മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ധന്യ സ്വാഗതവും ഫാർമസിസ്റ്റ് പി. ഷീബ നന്ദിയും പറഞ്ഞു. യോഗ ഇൻസ്ട്രക്റ്റർ പി. സുഭാഷ് ബോധവത്കരണക്ലാസ് നൽകി. ഡോ. കെ.എസ്. ധന്യ രോഗികളെ പരിശോധിച്ചു. ഷേർലി, ഷീന തോമസ് എന്നിവർ നേതൃത്വം നല്കി.