ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സി​ന് കി​രീ​ടം
Monday, September 9, 2024 1:11 AM IST
പ​ന​ത്ത​ടി: ജി​ല്ലാ സ​ഹോ​ദ​യ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.

77 പോ​യി​ന്‍റ് നേ​ടി​യാ​ണ് സെ​ന്‍റ് മേ​രീ​സ് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 62 പോ​യി​ന്‍റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് ആ​യി. ആ​തി​ഥേ​യ​രാ​യ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വ​ന്‍റ് സ്കൂ​ള്‍ 48 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​നം നേ​ടി.


കാ​സ​ർ​ഗോ​ഡ് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ർ​ജ് പു​ഞ്ച​യി​ൽ, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.