കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ട​ങ്ങി;​ ജ​നം പെ​രു​വ​ഴി​യി​ൽ
Wednesday, September 11, 2024 1:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക​ൾ പെ​രു​വ​ഴി​യി​ൽ. ഫു​ൾ ടി​ക്ക​റ്റ് കൊ​ടു​ത്തു യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യു​ടെ മൂ​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത്.

അ​തും ഓ​ണ​പ​രീ​ക്ഷ ന​ട​ക്കു​ന്ന വേ​ള​യി​ൽ. പാ​ത്ത​ൻ​പാ​റ-​ആ​ല​ക്കോ​ട്-​ചെ​റു​പു​ഴ-​കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം-​എ​ളേ​രി-​മാ​ലോം, കാ​ഞ്ഞ​ങ്ങാ​ട്-​ചെ​റു​വ​ത്തൂ​ർ-​ചീ​മേ​നി-​പ​ള്ളി​പ്പാ​റ-​എ​ളേ​രി കോ​ള​ജ് റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്.


എ​ളേ​രി​ത്ത​ട്ട് കോ​ള​ജ്, വ​ര​ക്കാ​ട് എ​ച്ച്എ​സ്എ​സ്, കോ​ട്ട​മ​ല എം​ജി​എം യു​പി സ്കൂ​ൾ, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​തും തി​രി​ച്ചു വ​രേ​ണ്ട​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്.