മഞ്ചുച്ചാലിൽ കാട്ടാന വിളയാട്ടം
1458901
Friday, October 4, 2024 6:52 AM IST
കൊന്നക്കാട്: മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ചു. മഞ്ചുച്ചാലിലെ വയമ്പിൽ രാമന്റെ കൃഷിയിടത്തിലെ കവുങ്ങുകളും തെങ്ങുകളും വാഴകളുമാണ് കൂട്ടമായി എത്തിയ കാട്ടാനകൾ നശിപ്പിച്ചത്. മലയോരത്ത് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്.
കഴിഞ്ഞദിവസം രാത്രി എത്തിയ കാട്ടാനക്കൂട്ടം വയമ്പിൽ രാമന്റെ വീട്ടുമുറ്റത്ത് കൂടിയാണ് കടന്നുപോയത്.
ഇവിടെ കർഷകരുടെ ജീവനു യാതൊരു സുരക്ഷിതത്വവുമില്ല. വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കി കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നല്കണമെന്നാണ് ജനങ്ങളുടെ ആവശ്യം