ഉപ്പള ഗേറ്റിലെ തുടര്‍ച്ചയായ അപകടങ്ങള്‍: ശാശ്വത പരിഹാരം വേണമെന്ന് എംഎല്‍എ
1576986
Saturday, July 19, 2025 12:39 AM IST
ഉപ്പള: ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഉപ്പള ഗേറ്റില്‍ അപകടങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്നതിനാല്‍ ഇവിടെ അപകടസാധ്യത ഇല്ലാതാക്കാന്‍ അടിയന്തിരമായി ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എംഎല്‍എ ദേശീയ പാത അതോറിറ്റി റീജ്യണല്‍ ഓഫീസര്‍ക്ക് കത്ത് നല്കി.
ഉപ്പള ഗേറ്റിലെ അപകട പാരമ്പരകളുടെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രശ്നം ജില്ലാ വികസന സമിതിയില്‍ ഉന്നയിക്കുകയും തുടര്‍ന്ന് ഇവിടെ 7 എംഎം തിക്ക്നസ് ഉള്ള മഞ്ഞ കളർ തെര്‍മോപ്ലാസ്റ്റിക് സ്ട്രിപ്പ് സ്ഥാപിക്കുകയും എല്‍എച്ച്എസ് ആന്‍ഡ് ആര്‍എച്ച്എസ് മെയിന്‍ ക്യാരേജ് വേ തുറന്നതായും ദേശീയ പാത അതോറിറ്റി അറിയിച്ചിട്ടും അപകടങ്ങള്‍ക്ക് ശമനമുണ്ടായിട്ടില്ല.
ഇതിനാല്‍ ഈ റോഡിന്റെ മിനുസമുള്ള ഏരിയയിലെ ടാര്‍ മാറ്റി നിര്‍മ്മിച്ചോ മറ്റും അപകടങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു,ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഒരു യോഗം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും എംഎല്‍എ കത്ത് നല്കി.