നായ്ക്കയംതട്ടില് മലവെള്ളപ്പാച്ചില്‍; മൂന്നു കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
1576851
Friday, July 18, 2025 6:27 AM IST
നായ്ക്കയം: നായ്ക്കയംതട്ടില് മലവെള്ളപ്പാച്ചിലില്‍ വ്യാപകകൃഷിനാശം. ഇരിയ മുട്ടിച്ചരലില്‍ താമസിക്കുന്ന റിട്ട.അധ്യാപകന് കെ.വി. ഗോപാലകൃഷ്ണന്റെ സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കല്ലും മണ്ണും ഒഴുകിവന്ന് നിരവധി തേക്കിന്‍തൈകളും റബര്‍മരങ്ങളും നശിച്ചു.
ഇതുകൂടാതെ വലിയ പാറക്കല്ലും പ്രദേശത്തേക്ക് ഉരുണ്ടുവന്നു. പാറക്കല്ല് ഭീഷണിയായതിനെതുടര്ന്ന് മൂന്നു കുടുംബങ്ങളെ അധികൃതരുടെ നിര്‍ദേശപ്രകാരം ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ബേളൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീലാല്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.