നിയന്ത്രണംവിട്ട കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
1458936
Friday, October 4, 2024 11:31 PM IST
കാഞ്ഞങ്ങാട്: സ്കൂള്‍ ബസ് ഇടിച്ചതിനെതുടര്‍ന്ന് സീബ്രാലൈനില്‍ നിര്‍ത്തിയിട്ട കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മണലില്‍ സ്വദേശി എം. കൃഷ്ണന് (67) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 4.15 ഓടെ നോര്‍ത്ത് കോട്ടച്ചേരിയിലായിരുന്നു അപകടം.
കൃഷ്ണനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ മാണിക്കോത്ത് സ്വദേശി അബ്ദുള്‍ ജലീലിന്റെ രജിസ്ട്രേഷന് പോലും ചെയ്യാത്ത പുതിയ കാറിന്റെ പിന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇതേ കാറിടിച്ച് നീലേശ്വരം സ്വദേശി വൈശാഖിന്റെ സ്കൂട്ടറും തകര്‍ന്നു. പരേതരായ ആലാമി-മാണിക്കം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാമന്, കമ്മാടത്തു, മാധവി, ശാരദ, അശോകന്.