പരവൂരിൽ സീനിയർ സിറ്റിസൺസിന്റെ ലോക വയോജന ദിനാചരണം
1226361
Friday, September 30, 2022 11:14 PM IST
പരവൂർ : സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലോക വയോജന ദിനാചരണം നടത്തും. ഉച്ചകഴിഞ്ഞ് 3.30 മുതൽ പരവൂർ റീജിയണൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. വയോജനങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് .ആർ. രാധാകൃഷ്ണൻ ക്ലാസ്െടുക്കും.
മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് നടത്തുമെ ന്നും സെക്രട്ടറി കെ.ജയലാൽ അറിയിച്ചു.