101 പൗരാണികരുടെ ഭാഗവത പാരായണ യജ്ഞം ഒന്നിന്
1279432
Monday, March 20, 2023 11:11 PM IST
കൊല്ലം: കേരള പരബ്രഹ്മ പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തിൽ 101 പൗരാണികരും 50 സഹപൗരാണികരും പങ്കെടുക്കുന്ന സമൂഹ ഭാഗവത പാരായണ യജ്ഞം ഏപ്രിൽ ഒന്നിന് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നടക്കും.
രാവിലെ 5.30 ന് ക്ഷേത്രം മേൽശാന്തി ശങ്കർജി പുത്തേഴത്ത് മഠത്തിന്റെ നേതൃത്വത്തിൽ മഹാഗണപതി ഹോമം, പൗരാണികരുടെ നേതൃത്വത്തിൽ ഹരിനാമകീർത്തനം, വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം എന്നിവ നടക്കും.
തുടർന്ന് കേരള തന്ത്രി മണ്ഡലം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് യജ്ഞത്തിന് ഭദ്രദീപം കൊളുത്തും. യജ്ഞ ആചാര്യൻ പള്ളിക്കൽ സുനിൽ മുഖ്യകാർമികത്വം വഹിക്കും. യജ്ഞം വൈകുന്നേരം ആറിന് സമാപിക്കും.