അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, May 28, 2023 2:51 AM IST
ച​വ​റ: കെ​പിസി​സി സം​സ്ക്കാ​ര സാ​ഹി​തി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​വ​ന്ദ​നാ ദാ​സ് അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

നീ​ണ്ട​ക​ര ഗ​വ: താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ൽ വ​ന്ദ​നാ ദാ​സി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്ക്കാ​ര സാ​ഹി​തി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​മേ​ഴ്സ​ൺ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.

കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വി​മ​ൽ​രാ​ജ്, ച​വ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ഷ​പ​രാ​ജ്, സാ​ഹി​തി ക​ൺ​വീ​ന​ർ റോ​യി ആ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.