ഗുരുദേവ പ്രതിഷ്ഠാ വാർഷികം ആചരിച്ചു
1396237
Thursday, February 29, 2024 2:26 AM IST
കൊട്ടാരക്കര: എസ്എൻഡിപി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയനിലെ പ്ളാറ്റിനം ജൂബിലി ബിൽഡിംഗിൽ സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠദിന വാർഷിക ആഘോഷം വിവിധ ചടങ്ങുകളോടെ സംഘടിപ്പിച്ചു.
ക്ഷേത്രം തന്ത്രി കോട്ടയം ബിജു ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ഗണപതിഹോമം, ശാന്തിഹോമം, സമൂഹ ഗുരുപൂജ എന്നിവക്ക് ശേഷം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ പ്രതിഷ്ഠാദിന വാർഷിക ആഘോഷത്തിന് ഭദ്രദീപ പ്രകാശനം നടത്തി.
സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പറും പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റുമായ വിനായക എസ്.അജിത് കുമാർ, യൂണിയൻ നേതാക്കളായ കരിങ്ങന്നൂർ മോഹനൻ, വരദരാജൻ, കുടവട്ടൂർ രാധാകൃഷ്ണൻ, ജെ.അംബുജാക്ഷൻ, ബൈജു പാണയം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലശപൂജ, അഭിഷേകം, ഗുരുപൂജ, പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ, മംഗളാരതി എന്നിവയോടെ ചടങ്ങുകൾ പര്യവസാനിച്ചു.