മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭം: കുമാരനാശാന്റെ150-ാം ജയന്തിയും രചനാ ശതാബ്ദിയും ആഘോഷിക്കും
1226584
Saturday, October 1, 2022 10:56 PM IST
പത്തനംതിട്ട: വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്, അശോകന് ചരുവില്‍, റവ.ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ആറിന് രാവിലെ 10.30ന് ആശാന് കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി സജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്, പ്രഫ. വിശ്വമംഗലം സുന്ദരേശന്, ഡോ. പ്രസന്ന രാജന്, ഡോ. പി.റ്റി. അനു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ഏഴിന് രാവിലെ 10.30ന് ആശാന് കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, മാലൂര്‍ മുരളീധരന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.