മാര്‍ ഒസ്താത്തിയോസ് ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ഇന്ന്
1601208
Monday, October 20, 2025 3:37 AM IST
തിരുവല്ല: ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ പ്രഥമ സംരംഭമായി ചെന്നിത്തല കോട്ടമുറിയില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെന്റര്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3 30ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
ആലംബഹീനരുമായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം നല്‍കുക എന്നതാണ് തിരുവല്ല ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ ലക്ഷ്യം. തുടക്കത്തില്‍ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി ഒമ്പത് യന്ത്രങ്ങളായി വര്‍ധിപ്പിക്കുന്നതിലൂടെ ഒരു ദിവസം 16 രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിരണം ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്വിച്ച് ഓണ്‍ കര്‍മം രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി ജെ കുര്യന് നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.
ഫാ.എം. സി. പൗലോസ്, ഡോ.മുഹമ്മദ് ജാമിര്‍ അക്സനി, സാമി വേദാനന്ദൻ, തോംസണ്‍ പി.വര്‍ഗീസ്, വിജയമമ്മ ഫിലേന്ദ്രന്, ജി. ആതിര, അഭിലാഷ് തുമ്പിനത്ത്, ഗോപന് ചെന്നിത്തല, മാത്യൂസ് കെ. ജേക്കബ് , ജോസഫ് ചാക്കോ, പി .ഡി. ജോര്‍ജ്, ജോണ്സണ് മണലൂർ, പി.എച്ച്. ഷാജി, സുരേഷ് കുമാർ, വിനോദ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.