തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
1601210
Monday, October 20, 2025 3:37 AM IST
അടൂർ: ഓട്ടോറിക്ഷ അപകടത്തില്‍പെട്ടത് നന്നാക്കി നല്‍കാത്തതു ചോദ്യം ചെയ്ത ഉടമയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയിൽ.
ഏനാത്ത് പുതുശേരിഭാഗം പ്രകാശ് ഭവനില്‍ പ്രകാശ് (42) നെയാണ് ആക്രമിച്ചത്. ഏറത്ത് വയല പുതുശേരിഭാഗം അരുണ്‍ നിവാസ് വീട്ടില്‍ അഖില്‍ (28), പുത്തന്‍ചന്ത വിജയ ഭവനം വീട്ടില്‍ സൂരജ് സോമന് (26), അടൂര്‍ മംഗലത്ത് പുത്തന്‍ വീട്ടില്‍ തങ്കപ്പന് മകന് ഉണ്ണിക്കുട്ടന് ( 25) എന്നിവരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രകാശ് തലയ്ക്കു പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രകാശിന്റെ ഉടമസ്ഥതയില്‍ ഉള്ള ഓട്ടോറിക്ഷയില്‍ ഉത്രാടനാളില്‍ ബന്ധുവും ഓട്ടോറിക്ഷ നന്നാക്കി കൊടുക്കുന്ന വിഷയത്തില്‍ ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നുന്നതിനേ തുടര്‍ന്ന് അഖിലിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിന്നു.
മൂന്നംഗ സംഘം ഒത്തുകൂടി പ്രകാശിന്റെ വീട്ടുമുറ്റത്തെത്തി ചീത്തവിളിച്ച് കൊണ്ട് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു.