സ്കൂള്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി
1601217
Monday, October 20, 2025 3:50 AM IST
റാന്നി: നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകള്‍ പുനരുദ്ധരിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
കുടമുരുട്ടി ഗവ യുപി സ്കൂള്‍ ഒരു കോടി, കുന്നം ഗവ എല്‍പി സ്കൂള്‍ 50 ലക്ഷം, കീക്കൊഴൂര്‍ ഗവ എല്‍പി സ്കൂള്‍ 50 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടങ്ങളുടെ നിര്‍മാണം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ടെന്‍ഡര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു.