മാസ്റ്റേഴ്സ് അക്വാട്ടിക് മീറ്റ്: തൃശൂരിന് ഓവറോള്‍ കിരീടം
1601215
Monday, October 20, 2025 3:50 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവല്ലയിലെ ബിലീവേഴ്സ് റസിഡന്‍ഷല്‍ സ്കൂള്‍ നീന്തല്‍ക്കുളത്തില്‍ നടന്ന പതിനാലാമത് ഓള് കേരള മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 1580 പോയിന്റുമായി തൃശൂര്‍ ഓവറോള്‍ കിരീടം നേടി.
കോട്ടയം 801 പോയിന്റുമായി രണ്ടാം സ്ഥാനവും ആലപ്പുഴ 424 പോയിന്റുമായി മൂന്നാം സ്ഥാനത്തും തിരുവനന്തപുരം നാലാം സ്ഥാനവും നേടി.
നവംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന നാഷണല്‍ മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായാണ് കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
വ്യക്തിഗതമായി നാല് സ്വര്‍ണം നേടിയ പതിനെട്ട് മത്സരാര്ഥികളില് ഏറ്റവും പ്രായമുള്ളത് തൃശൂര്‍ സ്വദേശിയായ പ്രഫ. മാത്യുവാണ്, പുരുഷന്മാരില് 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക്, ഫ്രീ സ്റ്റൈല്‍ എന്നിവയില്‍ വിജയിച്ച 92 വയസുള്ള പ്രഫ മാത്യു, തുടര്‍ന്ന് 90 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ വി. ജി. സുബ്രഹ്മണ്യന് (തൃശൂർ), 85 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ കോട്ടയത്ത് നിന്നുള്ള പ്രഫ. കെ. സി. സെബാസ്റ്റ്യൻ, ടോമി മാത്യു, 80 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ എൻ. കുട്ടപ്പന് നായര്‍ (തിരുവന്തപുരം), 70 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ ജഗജീവ് ഗോപിനാഥന് (കോട്ടയം).
മണികണ്ഠന് (തൃശൂര്‍ ) 40 വയസിനു താഴെ മനീഷ് ടി മോഹന്‍ (തിരുവന്തപുരം), 35 വയസിനു താഴെ എം.ദിരന് (തൃശൂർ), 30 വയസിനു താഴെ ഡി. ദിജീഷ് (തൃശൂർ) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായത്.
വനിതകളില്‍ നാലു സ്വര്‍ണം നേടിയവര്‍ , 75 വയസില്‍ താഴെയുള്ളവരില്‍ കോട്ടയത്തിന്റെ ഉമ ശ്രീധര്‍, 60 വയസില്‍ താഴെ പി.എം. സുശീല, 50 വയസില്‍ താഴെ ഐ.വി. ഷിജിനി (കൊല്ലം), സരിത പ്രസാദ് (തൃശൂർ), 55 ല്‍ താഴെ എം. സുധീഷ്ന (കോട്ടയം) , പ്രേമകുമാരി (തൃശൂർ) 50 ല്‍ താഴെ ഷിജിനി (കൊല്ലം), 40ല്‍ താഴെ പ്രേമകുമാരി (തൃശൂർ) 35ല്‍ താഴെ സി. രാജേശ്വരി (തൃശൂർ), 30ല്‍ താഴെ കെ. അശ്വതി (ആലപ്പുഴ).
കേരള അക്വാട്ടിക് അസോസിയേഷന് പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാത്യു ടി. തോമസ് എംഎല്‍എ ട്രോഫികളും മെമന്റെോകളും വിതരണം ചെയ്തു. പത്തനംതിട്ട ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പ്രകാശ് ബാബു സ്വാഗതവും അക്വാട്ടിക് അസോസിയേഷന് സെക്രടടറി നിഖില്‍ നന്ദിയും പറഞ്ഞു.
പത്തനംതിട്ട ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് കോശി തോമസ്, പ്രിന്‍സിപ്പല്‍ ബിലീവേഴ്സ് റെസിഡന്‍ഷല്‍ സ്കൂൾ,പ്രിന്‍സിപ്പല്‍ ഷേര്‍ലി, ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് റെജിനോള്‍ഡ് വര്‍ഗീസ്, കേരള അക്വാട്ടിക് അസോസിയേഷന് സെക്രട്ടറി ടി.എസ്. മുരളീധരന്, പത്തനംതിട്ട അക്വാട്ടിക് അസോസിയേഷന് വൈസ് പ്രെസിഡന്റുമാരായ കെ. സി. ജേക്കബ്, ജെറി, കോശി കുര്യൻ, മോഹന്‍ വർഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.