പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
1601205
Monday, October 20, 2025 3:37 AM IST
ആറന്മുള: പമ്പാനദിയില്‍ ആറുട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
ആറന്മുള മാലക്കര, പുതുവാന്കോട്ട, മാത്യു(34) വിനെയാണ് നദിയില്‍ കാണാതായത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ചക്കിട്ടയില്പടി വള്ളക്കടവു ഭാഗത്തു കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഇവര്‍ രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ മാത്യുവിനെയും കൂട്ടുകാരനെയും ഓടിക്കൂടിയവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മാത്യു മുങ്ങിത്താഴുകയായിരുന്നു.
കൂട്ടുകാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് പത്തനംതിട്ട നിന്ന് ഫയര്‍ഫോഴ്സ് സ്കൂബാ ടീം സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു. രാത്രിയോടെ തെരച്ചില്‍ ദുഷ്കരമായതിനാല് നിര്്ത്തിവച്ചു. ഇന്നു രാവിലെ തെരച്ചില്‍ തുടരും.