പന്തളം ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം
1601212
Monday, October 20, 2025 3:37 AM IST
പന്തളം: ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം തോട്ടക്കോണം ഗവ.ഹയര്‍ സെക്കൻഡറി സ്കൂള്‍, തോട്ടക്കോണം ഗവ.എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായി നടന്നു. പന്തളം ഉപജില്ലയിലെ 39 സ്കൂളുകളിലെ വിദ്യാര്‍ഥി പ്രതിഭകളാണ് ശാസ്ത്രോത്സവത്തില്‍ പങ്കെടുത്തത്.
ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന് നിര്‍വഹിച്ചു.തുമ്പമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് മുഖ്യാതിഥി ആയിരുന്നു.
പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൗമ്യ സന്തോഷ് ശാസ്ത്രോത്സവ
ലോഗോ പ്രകാശനം ചെയ്തു. ലോഗോ തയാറാക്കിയ പന്തളം എന്‍എസഎസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനി എച്ച് ഗൗരികൃഷ്ണക്ക് പന്തളം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബെന്നി മാത്യൂ ഉപഹാരം നല്കി .
പന്തളം നഗരസഭ കൗണ്‍സിലര്‍ കെ. ആർ. വിജയകുമാര്‍, പന്തളം എഇഒ സി. വി. സജീവ്, തോട്ടക്കോണം ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് കെ. എച്ച്. ഷിജു, എസഎം.സി ചെയര്മാന് ജി. അനൂപ് കുമാര്‍ ,സ്കൂള്‍ പ്രന്‍സിപ്പല്‍ എന്‍. ഗിരിജ ,പ്രഥമാധ്യാപകന് പി. ഉദയന്‍, എച്ചഎം ഫോറം സെക്രട്ടറി സി. സുദര്‍ശനപിള്ള, ജിഎല്‍പിഎസ് പ്രഥമാധയാപിക ജി. അശ്വത, പിടിഎ പ്രസിഡന്റ് ശ്രീജാ ശ്യം എന്നിവര്‍ പ്രസംഗിച്ചു.