പുല്ലാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള
1601218
Monday, October 20, 2025 3:50 AM IST
കോഴഞ്ചേരി: പുല്ലാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂൾ, ബ്രദറണ്‍ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂള്‍, കുമ്പനാട് ഗവ. യുപി സ്കൂള്‍ എന്നിവിടങ്ങളിലായി നടന്നു. നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തില്‍ കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സ തോമസ്, പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജശ്രീ, ജനറല്‍ കണ്‍വീനര്‍ ഗ്ലോസി പി. ജോയ്, എച്ച്എം ഫോറം കണ്‍വീനര്‍ തോമസ് മാത്യു, സി. കെ. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.