പെൻഷൻകാരെ സർക്കാർ വഞ്ചിച്ചു: കെഎസ്എസ്പിഎ
1601668
Wednesday, October 22, 2025 3:40 AM IST
പുല്ലാട് : നാല് ഗഡു ക്ഷാമാശ്വാസങ്ങളിൽ കുടിശികയും ക്ഷാമാശ്വാസവും നൽകാതെ പെൻഷൻകാരെ സർക്കാർ വഞ്ചിച്ചതായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോയിപ്രം മണ്ഡലം സമ്മേളനം. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് വി. ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം. ആർ.ജയപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഫോറം അധ്യക്ഷയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ. അജിത , തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.വി. തോമസ്, സെക്രട്ടറി കെ. എ ശാന്തകുമാരി, മണ്ഡലം സെക്രട്ടറി ബിജോയ് കോശി, ട്രഷറാർ കെ.പി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വി.ജെ. തോമസ് - പ്രസിഡന്റ്, വർഗീസ് കെ. തോമസ്, വി.കെ.രഘു - വൈസ് പ്രസിഡന്റുമാർ, ബിജോയ് കോശി - സെക്രട്ടറി, കെ.പി. ഗോപകുമാർ - ട്രഷറാർ, ഷൈലാ സൂസൻ ജോൺ - വനിതാ ഫോറം പ്രസിഡന്റ്, സി. ആർ. അജിതകുമാരി - വൈസ് പ്രസിഡന്റ്, കെ. അജിത - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.