ഭിന്നശേഷി കലോത്സവം
1601488
Tuesday, October 21, 2025 2:04 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സമഭാവന-2025 നടത്തി. ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തട്ട ഗവൺമെന്റ് എൽപി സ്കൂളിൽ നടത്തിയ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം ഭിന്നശേഷിക്കാരനായ സിനിമാ സംവിധായകൻ രാഗേഷ് കൃഷ്ണൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പ്രിയാ ജ്യോതികുമാർ, എൻ. കെ. ശ്രീകുമാർ അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗീസ്,ഐസിഡിഎസ്, സി ഡി എസ് സൂപ്പർവൈസർ സബിത, അങ്കണവാടി വർക്കർമാർ , കുട്ടികൾ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.150തിൽ പരം ഭിന്നശേഷികുട്ടികൾ പങ്കെടുത്തു. പരിമിതികളെ മറികടന്നുള്ള കലാപരിപാടികളാണ് അവതരിപ്പിച്ചത്.