ജോൺസൺ കീപ്പള്ളിലിനെ അനുമോദിച്ചു
1601489
Tuesday, October 21, 2025 2:04 AM IST
പത്തനംതിട്ട: പത്തംതിട്ട വൈഎംസിഎയിൽ ഗാന്ധി സ്മൃതി സംഗമവും മഹാത്മ ഗാന്ധി ദേശസേവ പുരസ്കാരത്തിനർഹനായ ജോൺസൺ കീപ്പള്ളിലിന് അനുമോദനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.
ഡോ. ജോസ് പാറക്കടവിൽ മുഖ്യപ്രഭാഷണം നടത്തി.ലെബി ഫിലിപ്പ് മാത്യു, ഫാ. ഡാനിയേൽ പുല്ലേലിൽ, ഡോ. ജോൺ പനക്കൽ സാമുവൽ പ്രക്കാനം, ഡോ.ജോർജ് വർഗീസ് കൊപ്പാറ, റഷീദ്, പ്രീത് ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.