അനുസ്മരണ സമ്മേളനം
1601667
Wednesday, October 22, 2025 3:40 AM IST
പത്തനംതിട്ട: ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭാംഗവുമായിരുന്ന എം.സി. ഷെരീഫിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നു രാവിലെ പത്തിന് രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ചേരും.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസമരണ സമ്മേളനത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ, ഡിസിസി, പോഷക സംഘനാ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അറിയിച്ചു.