കോന്നിയിലെ മൂന്ന് സ്കൂളുകൾക്ക് ഒരു കോടി വീതം
1601676
Wednesday, October 22, 2025 3:57 AM IST
കോന്നി: നിയോജക മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
വയലാ വടക്ക് ഗവ എൽപി സ്കൂൾ , കൈപ്പട്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തേക്കുതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് ഒരുകോടി രൂപ വീതം പുതിയ കെട്ടിടം നിർമിക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർമാണ ജോലികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.