പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്
1601678
Wednesday, October 22, 2025 3:57 AM IST
പത്തനംതിട്ട: ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുമായി ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാനിർദേശവും നൽകി.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.