ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നാ​ടി​ന്‍റെ ആ​ശ്ര​യ​മാ​യി മാ​റ​ണം: മാ​ര്‍ ക്രി​സോ​സ്റ്റം
Sunday, October 2, 2022 11:03 PM IST
കി​ട​ങ്ങ​ന്നൂ​ര്‍: ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നാ​ടി​ന്‍റെ ആ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ളാ​ക​ണ​മെ​ന്നു പ​ത്ത​നം​തി​ട്ട രൂ​പ​ത പ്ര​ഥ​മ അ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത. മെ​ഴു​വേ​ലി സെ​ന്‍റ് തെ​രേ​സാ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ പു​നഃ​പ്ര​തി​ഷ്ഠ​യും തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​കാ​രി ഫാ. ​സാ​മു​വേ​ല്‍ തെ​ക്കേ​കാ​വി​നാ​ല്‍, ട്ര​സ്റ്റി ആ​ന​ന്ദ​ദ​വ​ല്‍, സെ​ക്ര​ട്ട​റി ബാ​ബു തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ്വീ​ക​രി​ച്ചു.
വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ള്‍ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഒ​ന്പ​തി​നു സ​മാ​പി​ക്കും.
ദേ​വാ​ല​യ പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​മു​വ​ല്‍ തെ​ക്കേ​കാ​വി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്ബ​ഹാ​യു​ടെ ശി​ല്പി പ്ര​സ​ന്ന​ന്‍ നാ​ര​ങ്ങാ​ന​ത്തേ​യും അ​ജ​യ​ന്‍ പാ​റ്റൂ​രി​നേ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
വി​വാ​ഹ​ത്തി​ന്‍റെ 40 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ദ​മ്പ​തി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി ചേ​ര്‍​ന്ന് എം​സി​വൈ​എം ആ​രം​ഭി​ച്ച 'ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച വി​ള​ക​ൾ എം​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ഭി​ഷേ​ക് കെ. ​ബാ​ബു മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ന​ൽ​കി.