മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മം: പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് നാ​ളെ
Tuesday, November 29, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സി​ന്‍റെ​യും അ​ടൂ​ര്‍ മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​ര്‍ റ​വ​ന്യു ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും. കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നും സ​മൂ​ഹ​ത്തി​ല്‍ നി​ന്നും അ​വ​ഗ​ണ​ന നേ​രി​ടു​ന്ന വൃ​ദ്ധ​ജ​ന​ങ്ങ​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യു​ള്ള 2007ലെ ​നി​യ​മ​പ്ര​കാ​ര​മാ​ണ് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ത​ന്‍റെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ന് വീ​ടും വ​സ്തു​വും ഇ​ഷ്ട​ദാ​നം ന​ല്‍​കി​യ മ​ണ്ണ​ടി ചൂ​ര​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ച​ന്ദ്ര​മ​തി​യ​മ്മ​യെ(77) ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് സ​ഹാ​യ​ത്തി​നാ​യി 14567 എ​ന്ന ദേ​ശീ​യ ഹെ​ല്‍​പ്‌​ലൈ​ന്‍ ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടാം. അ​ടൂ​ര്‍ ആ​ര്‍​ടി​ഒ ഓ​ഫീ​സ് - 04734- 224827, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് - 0468- 2325168.