ദമയന്തിയെയും സഖിയയെും അവതരിപ്പിച്ച് അക്ഷയയും അഞ്ജനയും
1245139
Friday, December 2, 2022 10:50 PM IST
തിരുവല്ല: കഥകളി ഗ്രൂപ്പിനത്തിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂൾ ടീം ജേതാക്കളായി.
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളി ഗ്രൂപ്പിനത്തിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ അക്ഷയ സന്തോഷും അഞ്ജന പ്രശാന്തും ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. നളചരിതം ഒന്നാം ദിവസത്തെ ദമയന്തിയും സഖിയും എന്ന ഭാഗമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. ദമയന്തിയായി അഞ്ജനയും സഖിയായി അക്ഷയയും വേദിയിൽ നിറഞ്ഞാടി.
കൊട്ടിക്കയറി അഭിനവ്
തിരുവല്ല: ക്ലാസ് മുറിയിലെ ഡസ്ക്കിൽ കൊട്ടിക്കൊണ്ടായിരുന്നു അഭിനവിന്റെ പരിശീലനം. ഇത്തവണ കലോത്സവത്തിൽ ഒന്നാം സ്ഥാനം കൂടെപ്പോന്നു. എച്ച്എസ് വിഭാഗത്തിൽ തായമ്പക മത്സരത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ എ. അഭിനവിനാണ് ഒന്നാം സ്ഥാനം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മുറിയിലെ ഡസ്ക്കിൽ താളം കൊട്ടുന്നത് കണ്ട അധ്യാപകർ അഭിനവിനെ തായമ്പക പരിശീലനത്തിന് ചേർത്തു പരിശീലിപ്പിക്കുയായിരുന്നു.
കോന്നി ഇളകൊള്ളൂർ, സോമനിലയത്തിൽ അനിൽ കുമാറിന്റെയും രമ്യയുടെയും മകനാണ്.