വിഴിഞ്ഞം സംഭവത്തിൽ സർക്കാർ നിലപാട് അപലപനീയം: ക്രിസ്ത്യൻ മൂവ്മെന്റ്
1245437
Saturday, December 3, 2022 11:23 PM IST
തിരുവല്ല: വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെ ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ അപലപിച്ചു. ലത്തീൻ അതിരൂപത മെത്രാന്മാർക്കെതിരേ ഗൂഢാലോചന, ക്രിമിനൽ കേസെടുത്ത് വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പേരിൽ കൂടിയിറക്കപ്പെട്ട സമരക്കാരെ പ്രകോപിപ്പിച്ച് ബാഹ്യശക്തികൾക്ക് കലാപത്തിന് സാഹചര്യമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസി സഖറിയ, ബെൻസി തോമസ്, അലക്സ് മാമ്മൻ, ജാക്സൺ ജോസഫ്, ഫിലിപ്പോസ് വർഗീസ്, എലിസബത്ത് ജെയിംസ്, ജെറി കുളക്കാടൻ, സി.എസ്. ചാക്കോ, ജോൺ കെ. ജോൺ, ലിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.