വള്ളിക്കോട് കേരഗ്രാമം പദ്ധതിക്ക് 25 ലക്ഷം
1246030
Monday, December 5, 2022 10:42 PM IST
കോന്നി: നിയോജക മണ്ഡലത്തില്‍ വള്ളിക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതി നടപ്പാക്കാനായി 25,67,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക, മൂല്യവർധനവിലൂടെ കര്ഷകന് അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരഗ്രാമം. ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ ഉത്പാദിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അതുവഴി കേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പാക്കാന്‍
പഞ്ചായത്ത് - കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.