തിരുവചന പഠനം ജീവിതത്തിന് പുതിയ അർഥതലങ്ങൾ നൽകും: മാർ നിക്കോദിമോസ്
1263336
Monday, January 30, 2023 10:03 PM IST
ചുങ്കപ്പാറ: തിരുവചന പഠനവും ധ്യാനവും ജീവിതത്തിന് പുതിയ അർഥതലങ്ങൾ കണ്ടെത്തുന്നതിന് സഹായം ചെയ്യുമെന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത. ചുങ്കപ്പാറ ഐക്യ ക്രിസ്തീയ കൺവൻഷൻ ക്രിസ്തുരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റവ. വർഗീസ് കെ. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. സഖറിയ തോമസ് മുഖ്യസന്ദേശം നൽകി.
റവ. രാജു പി. ജോർജ്, ഫാ. തോമസ് തൈക്കാട്ട്, റവ. യേശുദാസ് പി. ജോർജ്, ഫാ. ജേക്കബ് നടുവിലേക്കളം, റവ. റെഞ്ചി വർഗീസ്, ഫാ. ജോസഫ് കുന്നുപറന്പിൽ എന്നിവർ പ്രസംഗിച്ചു.
ജലാശയ നവീകരണം ഉദ്ഘാടനം
വള്ളിക്കോട്: പഞ്ചായത്തിലെ മൈലക്കുളം ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എം.പി. ജോസ് അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന പൗരന് ഇടമന തോമ്പില്‍ ഗോപാലകൃഷ്ണന് നായര്‍ ശിലാസ്ഥാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വാര്‍ഡ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജി. സുഭാഷ്, വാര്‍ഡ് അംഗങ്ങളായ എം.വി. സുധാകരന്, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, പ്രസന്നകുമാരി, ജോയിന്റ് ബിഡിഒ ജോണ്‍, കൃഷി ഓഫീസര്‍ രഞ്ജിത്ത്, എന്‍ആര്‍ജി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.