സ്കൂൾ ലയന നീക്കത്തിൽ പ്രതിഷേധവുമായി എഫ്എച്ച്എസ്എസ്ടിഎ
1283209
Saturday, April 1, 2023 10:46 PM IST
പത്തനംതിട്ട: ഖാദർ കമ്മീഷന്റെ മറവിൽ ഹയർ സെക്കൻഡറി മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. പൊതുവിദ്യാഭ്യാസ മേഖലയ്ക്കു തന്നെ ദോഷകരമായി ബാധിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും എഫ്എച്ച്എസ്എസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന ജനറൽ കൺവീനർ അനിൽ എം. ജോർജ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി മൂല്യനിർണയം ആരംഭിക്കുന്ന നാളെ പത്തനംതിട്ടയിലെ നാലു മൂല്യനിർണയ ക്യാന്പുകളിലും എഫ്എച്ച്എസ്എസ്ടിഎ നേതൃത്വത്തിൽ അധ്യാപകർ കരിദിനം ആചരിക്കും. കറുത്ത വസ്ത്രങ്ങളും കറുത്ത ബാഡ്ജുകളും അണിഞ്ഞു അധ്യാപകർ പ്രധിഷേധിക്കും.
ജില്ലാ ചെയർമാൻ സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കൺവീനർ പി. ചാന്ദിനി, എച്ച്എസ്എസ് ജില്ലാ പ്രസിഡന്റ് കെ. ഹരികുമാർ, ബി. പ്രമോദ്, ജിജി സാം മാത്യു, സുരേഷ് കുമാർ, പി. രാജേഷ്, ബിനു കെ. സത്യപാലൻ, എസ്. രേഷ്മ, ശാന്തി വർഗീസ്, സിജി മാത്യു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ. ഹരികുമാർ - പ്രസിഡന്റ്, പി. ചാന്ദിനി - കൺവീനർ സജി അലക്സാണ്ടർ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.