നവാ​ഗ​ത​രെ വ​ര​വേൽക്കാൻ അ​രി​ക്കൊ​ന്പ​നും
Thursday, June 1, 2023 10:52 PM IST
വെ​ച്ചൂ​ച്ചി​റ: അ​രി​ക്കൊ​മ്പ​ൻ വെ​ച്ചൂ​ച്ചി​റ​യി​ലെ കു​ട്ടി​ക​ളു​ടെ താ​ര​മാ​യി. പൊ​തു​വേ ക്രൂ​ര​നും ശ​ല്യ​ക്കാ​ര​നു​മാ​യ ആ​ന സൗ​മ്യ​ശീ​ല​നാ​യി അ​രി​കി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കും ആ​വേ​ശ​മാ​യി. എ​ണ്ണൂ​റാം വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്‌​കൂ​ളി​ലാ​ണ് അ​രി​ക്കൊ​മ്പ​ൻ എ​ന്ന പേ​ര് ന​ൽ​കി​യ റോ​ബോ​ട്ടി​ക് ആ​ന കു​ട്ടി​ക​ളെ വി​ദ്യാ​ല​യ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ​ത്.

രാ​വി​ലെ മു​ത​ൽ ത​ന്നെ അ​രി​ക്കൊ​മ്പ​നെ കാ​ണു​ന്ന​തി​ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​മെ​ല്ലാം വി​ദ്യാ​ല​യ​ത്തി​ലെ​ത്തി. കു​ട്ടി​ക​ളെ വ​ര​വേ​റ്റും അ​വ​ർ​ക്ക് സ​ല്യൂ​ട്ട് ന​ൽ​കി​യും സൗ​ഹൃ​ദ ഭാ​വ​ത്തി​ൽ നി​ൽ​ക്കു​ന്ന അ​രി​ക്കൊ​മ്പ​നെ ക​ണ്ട​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ദ്ഭു തം. തീ​റ്റ​യാ​യി ഓ​ല​മെ​ട​ൽ മു​ന്പി​ൽ കി​ട​ക്കു​ക​യും മെ​രു​ക്കാ​നാ​യി പാ​പ്പാ​ൻ അ​രി​കി​ൽ നി​ൽ​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ സാ​ക്ഷാ​ൽ അ​രി​ക്കൊ​ന്പ​ൻ എ​ത്ര പാ​വ​മെ​ന്നു​പോ​ലും കു​രു​ന്നു​ക​ൾ ചി​ന്തി​ച്ചു. എ​ന്താ​യാ​ലും അ​രി​ക്കൊ​ന്പ​ന്‍റെ അ​പ​ര​ൻ വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലെ താ​ര​മാ​യി.


ആ​ന​യെ തൊ​ട്ടും ത​ലോ​ടി​യും കി​ന്നാ​രം പ​റ​ഞ്ഞും കു​രു​ന്നു​ക​ൾ സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു. ഇ​ക്കൊ​ല്ലം പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ അ​രി​ക്കൊ​മ്പ​നെ എ​ത്തി​ക്കു​മെ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി​യ പ്ര​ധാ​നാ​ധ്യാ​പ​ക​നും സ​ഹ അ​ധ്യാ​പ​ക​രും വാക്ക് പാ​ലി​ച്ച​തി​ലും അ​വ​ർ​ക്കു സ​ന്തോ​ഷം. കു​തി​രവ​ണ്ടി​യി​ൽ ന​വാ​ഗ​ത​രെ ആ​ന​യി​ച്ചും കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കാ​ൻ റോ​ബോ​ട്ടി​നെ എ​ത്തി​ച്ചും ക്ലാ​സ്മു​റി കെ​ട്ടുവ​ള്ള​മാ​ക്കിയതും ഒ​പ്പം വി​ദ്യാ​ല​യ​ത്തി​ലെ കൗ​തു​ക കാ​ഴ്ച​ക​ളും ശ്ര​ദ്ധേ​യ​മാ​യി. അ​ന്യ ഗ്ര​ഹ ജീ​വി​ക​ൾ, പ​റ​ക്കും ത​ളി​ക​ക​ൾ, സ്പേ​സ് ഷി​പ്പു​ക​ൾ, ആ​കാ​ശ ഗോ​ള​ങ്ങ​ൾ ... പു​തി​യ അ​ധ്യ​യ​ന വ​ർ​ഷത്തിലേക്കു ക​ട​ന്നുവ​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ത്ഭു​ത കാ​ഴ്ച​ക​ൾ പു​തി​യ അ​നു​ഭ​വ​വു​മാ​യി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. ​കെ. ജ​യിം​സ് പ്ര​വേ​ശ​നോ​ത്സ​വംഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വ​ർ​ഗീ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.