പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചകേസില്‍ യുവാവ് അറസ്റ്റില്‍
1336035
Saturday, September 16, 2023 11:28 PM IST
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. പന്തളം തെക്കേക്കര പറന്തല്‍ പൊങ്ങലടി അഭിഭവന്‍ കെ.എസ്. അഭിജിതാണ് (20) കൊടുമണ്‍ പോലീസിന്റെ പിടിയിലായത്.
2021 സെപ്റ്റംബര്‍ ആദ്യം കൊടുമണ്‍ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്തുനിന്ന് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി അഭിജിത്തിന്റെ തുമ്പമണ്ണിലെ വാടകവീട്ടിലെത്തിച്ചും മറ്റ് സ്ഥലങ്ങളിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.
പിന്നീടും പെണ്‍കുട്ടി നിരവധിതവണ പീഡനങ്ങള്‍ക്കു വിധേയമാകുകയും പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായി ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത കൊടുമണ്‍ പോലീസ്, അന്വേഷണത്തില്‍ തട്ടയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിനായിരുന്നു അന്വേഷണചുമതല.
കൊടുമണ്‍ എസ്എച്ച്ഒ പ്രവീണ്‍, അടൂര്‍ എസ്എച്ച്ഒ ശ്രീകുമാര്‍, എസ്സിപിഒമാരായ ശിവപ്രസാദ് , പ്രമോദ്, സി പി ഒമാരായ മാരായ രാജീവന്, അജിത്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.