ഏകീകൃത സിവില്‍ കോഡ്: ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
1336369
Monday, September 18, 2023 12:06 AM IST
മല്ലപ്പള്ളി: പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാല്‍ അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്നും രാജ്യം ശിഥിലമാകുമെന്നും മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്.
കീഴ് വായ്പൂര് സെന്റ് ആന്‍ഡ്രസ് സിഎസഐ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തതയാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അതുകൊണ്ടു തന്നെ രാജ്യമെമ്പാടും ചര്‍ച്ചകള്‍ നടത്തി അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഭരണകൂടം തയാറാകണമെന്നുംഫ്രാന്സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.
റവ. പ്രവീണ്‍ ജോര്‍ജ് ചാക്കോ, റവ. ബിജോ തോമസ്, റവ. സജീവ് വര്‍ഗീസ് കോശി, കുഞ്ഞുകോശി പോള്‍, ജോണ്സണ് കുര്യന്, ലൂയീസ് സ്കറിയ, സജി തോട്ടത്തിമലയില്‍, മാത്യു കുര്യന്, ഷാജി മാത്യു ജോര്‍ജ് , തമ്പി കോട്ടച്ചേരില്‍, കെ.ഐ. ഏബ്രഹാം, ജഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.