ന​ട​ൻ ദി​ലീ​പ് വ​ള്ള​സ​ദ്യ​ക്കെ​ത്തി
Tuesday, September 26, 2023 10:41 PM IST
ആ​റ​ന്മു​ള: ച​ല​ച്ചി​ത്ര​താ​രം ദി​ലീ​പ് ഇ​ന്ന​ലെ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ട​ത്തി​നാ​ണ് താ​രം വ​ള്ള​സ​ദ്യ ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കേ​ത്ര​ക്ക​ട​വി​ൽ പ​ള്ളി​യോ​ട​ത്തി​ലെ​ത്തി​യ ഉ​മ​യാ​റ്റു​ക​ര ക​ര​ക്കാ​രെ ദി​ലീ​പും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ക​ര​ക്കാ​ർ​ക്കൊ​പ്പം ക്ഷേ​ത്ര​മു​റ്റ​ത്തെ​ത്തി ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ച്ച​ശേ​ഷം വ​ള്ള​സ​ദ്യ​യും വി​ള​ന്പി.