പ​ള്ളി​ക്ക​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു
Saturday, December 2, 2023 11:20 PM IST
അ​ടൂ​ർ: പ​ള്ളി​ക്ക​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു. തെ​ങ്ങ​മം കി​ഴ​ക്കേ​പു​ത്ത​ൻ​വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ലാ (65)ണ് ​പ​ള്ളി​ക്ക​ലാ​റ്റി​ൽ വീ​ണ​ത്. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ള്ള ന​ദി​യി​ൽ മ​ര​ങ്ങ​ളും മു​ള​ക​ളും വീ​ണ് കി​ട​ന്നി​രു​ന്ന​തി​നാ​ൽ തെ​ര​ച്ചി​ൽ വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

വേ​ണു​ഗോ​പാ​ൽ വീ​ണ സ്ഥ​ല​ത്തി​ന് 500 മീ​റ്റ​ർ താ​ഴെ​നി​ന്നും വേ​ണു​ഗോ​പാ​ലി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മ​ൺ​വെ​ട്ടി അ​ഗ്നി​ശ​മ​ന​സേ​ന ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ണ്ടും 500 മീ​റ്റ​ർ താ​ഴെ മു​ളം​ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ടൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും പ​ത്ത​നം​തി​ട്ട സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ളും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു.