കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി
Wednesday, April 17, 2024 3:47 AM IST
റാ​ന്നി: റാ​ന്നി​യി​ൽ​നി​ന്നു കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി. റാ​ന്നി​യി​ൽ​നി​ന്ന് കാ​ണാ​താ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൺ​മ​ക്ക​ളെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പ​ന്ത്ര​ണ്ടും പ​തി​നാ​ലും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. രാ​വി​ലെ ഏ​ഴോ​ടെ റാ​ന്നി പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചു.


സി​സി​ടി​വി അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളെ തി​രു​വ​ല്ല​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​താ​വ് വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​ക​ൾ വീ​ട്ടി​ൽ​നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.