ആ​ന​കു​ത്തി - കു​മ്മ​ണ്ണൂ​ർ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം
Wednesday, September 18, 2024 2:56 AM IST
കോ​ന്നി: ത​ക​ർ​ന്നു കി​ട​ക്കു​ന്ന ആ​ന​കു​ത്തി - കു​മ്മ​ണ്ണൂ​ർ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഡി​പി​ഐ ഭാ​ര​വാ​ഹി​ക​ൾ കെ.​യു.​ ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ​ക്കു നി​വേ​ദ​നം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം കോ​ന്നി, ട്ര​ഷ​റ​ർ ശ​രീ​ഫ് ജ​മാ​ൽ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സു​ധീ​ർ കോ​ന്നി, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം അ​ജ്മ​ൽ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.


റോ​ഡ് പൂ​ർ​ണ​മാ​യി ടാ​ർ ചെ​യ്തി​ട്ടു ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി. ര​ണ്ടാ​യി​ര​ത്തി​ലി​ധം കു​ടും​ബ​ങ്ങ​ൾ നേ​രി​ട്ടോ അ​ല്ലാ​തെ​യോ റോ​ഡി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്രപോ​ലും ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.