വെ​ണ്ണി​ക്കു​ളം: ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് വെ​ണ്ണി​ക്കു​ള​ത്ത് ആ​രം​ഭി​ച്ച നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജി. ​അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജൂ​ലി കെ. ​വ​ര്‍​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി​ജി മാ​ത്യു ആ​ദ്യ​വി​ല്പ​ന ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ര​ശ്മി മോ​ൾ, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ റ്റി. ​ഡി. ജ​യ​ശ്രീ, ബോ​ബ​ന്‍ ജോ​ണ്‍, നീ​തി മെ​ഡി​ക്ക​ല്‍ വെ​യ​ര്‍​ഹൗ​സ് മാ​നേ​ജ​ര്‍ ആ​ർ. ഷീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.